ചക്രവാതചുഴി: സംസ്ഥാനത്ത്​ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന്​ പ്രചവനം

തിരുവനന്തപുരം: ചക്രവാതചുഴി മൂലം സംസ്ഥാനത്ത്​ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന്​ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇടിമിന്നലോട്​ കൂടിയ വ്യാപക മഴ കേരളത്തിൽ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്​ പ്രവചിക്കുന്നു.

തമിഴ്​നാടിന്‍റെ തെക്കേ അറ്റത്തുള്ള ചക്രവാതചുഴിയിൽ നിന്ന്​ മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ഒരു ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്​. ഇതാണ്​ കേരളത്തിലെ മഴക്ക്​ കാരണം. നവംബർ നാല്​ വരെ സംസ്ഥാനത്ത്​ പ്രതീക്ഷിച്ചതിലും കൂടുതൽ മഴകിട്ടുമെന്നും കാലാവസ്ഥ വകുപ്പ്​ വ്യക്​തമാക്കുന്നു.

ഒക്​ടോബർ 22 മുതൽ 28 വരെ കാസർകോട്​, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്​. ഒക്​ടോബർ 28 മുതൽ നവംബർ നാല്​ വരെ വയനാട്​, കണ്ണൂർ, കോഴിക്കോട്​, പാലക്കാട്​, മലപ്പുറം ജില്ലകളിൽ മഴക്ക്​ സാധ്യതയുണ്ട്​. സംസ്ഥാനത്ത് ഒക്​ടോബർ 26ഓടെ തുലാവർഷം ആരംഭിക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ്​ പ്രവചിക്കുന്നുണ്ട്​. 

Tags:    
News Summary - Cyclone: ​​Rains expected to continue in the state till Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.