??? ??????

ഒാഖി: രണ്ട് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരിച്ചറിയാനാകാത്ത നിലയില്‍ ഞായറാഴ്ച കൊണ്ടു വന്ന രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണുള്ളത്. 
ഞായറാഴ്ച രാത്രിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 5 മൃതദഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

 മെഡിക്കല്‍ കോളേജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച 2 പേരേയും ശനിയാഴ്ച 5 പേരേയും ഞായറാഴ്ച 9 പേരേയുമാണ് മരിച്ച നിലയില്‍ കൊണ്ടു വന്നത്. 2 പേരെ പൂന്തുറയില്‍ നിന്നും 5 പേരെ വിഴിഞ്ഞത്തു നിന്നും 2പേരെ വലിയതുറയില്‍ നിന്നുമാണ് ഞായറാഴ്ച കൊണ്ടു വന്നത്. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു പലരേയും കൊണ്ടുവന്നത്. ഇതില്‍ ആദ്യദിവസം കൊണ്ടുവന്ന തിരിച്ചറിഞ്ഞ രണ്ടുപേരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയിട്ടുള്ളത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട 49 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഞായറാഴ്ച 5 പേരാണ് ചികിത്സ തേടിയെത്തിയത്. സഖറിയാസ് (55) അടിമലത്തുറ, ക്രിസ്തുദാസ് (48) അടിമലത്തുറ, അന്തോണി അടിമ (30) കൊല്ലംകോട്, സെല്‍വ കുരിശ് (35) അടിമലത്തുറ, മിഖായേല്‍ (58) അടിമലത്തുറ എന്നിവരാണ് ഞായറാഴ്ച ചികിത്സ തേടിയെത്തിയത്.

അതേസമയം,  തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ മൈക്കിള്‍ (42) പൂന്തുറ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ ചികിത്സയിലാണ്. വില്‍ഫ്രെഡ് (48) പുല്ലുവിള ഓര്‍ത്തോ ഐ.സി.യുവില്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ മാറ്റം വന്നതിനെത്തുടര്‍ന്ന് ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ, കാര്‍ലോസ് (65) അഞ്ചുതെങ്ങ് എന്നിവരെ വാര്‍ഡിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡ് 22, 9, 11, 2 എന്നീ വാര്‍ഡുകളിലാണ് ഇവര്‍ ചികിത്സയിലുള്ളത്. 

 

Tags:    
News Summary - Cyclone Ockhi: Two Dead Bodies Identified-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.