കോവിഡിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ കുരുക്കാൻ സംസ്ഥാനത്ത്​ സൈബർ പ​േട്രാളിങ്​ തുടങ്ങി

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ആധികാരികവും ശാസ്​ത്രീയവുമല്ലാത്ത നിരവധി വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. തെറ്റായ സന്ദേശങ്ങൾ നിർമിക്കുന്നവരെയും പങ്കുവെക്കുന്നവരെയും കണ്ടെത്താൻ സൈബർ പ​േട്രാളിങ്​ നടത്താൻ പൊലീസ്​ ആസ്ഥാനത്തെ ഹൈടെക് ൈക്രം എൻക്വയറി സെൽ, സൈബർ ഡോം എന്നിവക്ക്​ നിർദേശം നൽകി.

Tags:    
News Summary - Cyber ​​patrolling has started in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.