കൊല്ലം: സ്പിൻ ഫെസ്്റ്റിൽ സമ്മാനം ലഭിച്ചുവെന്ന വ്യാജസന്ദേശത്തിൽ കുടുങ്ങിയ യുവതിക്ക് നഷ്ടപ്പെട്ടത് ഒരുലക്ഷം രൂപ. കുരീപ്പുഴ സ്വദേശി ഡയാന ജോമിലിക്കാണ് അക്കൗണ്ടിൽനിന്ന് തുക നഷ്ടമായത്. ഓൺലൈൻ വ്യാപാര വെബ്സൈറ്റായ സ്നാപ് ഡീലിലെ സ്പിൻ ഫെസ്റ്റിൽ സമ്മാനം ലഭിച്ചു എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഇവരെ സമീപിച്ചത്. ഇവർ സ്നാപ് ഡീലിൽനിന്ന് നിരന്തരം സാധനങ്ങൾ ഓർഡർ ചെയ്ത് വാങ്ങിയിരുന്നു.
ഇവരുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽനിന്നാണ് മൂന്ന് തവണയിലേറെയായി പണം നഷ്്ടമായത്. ആദ്യം സമ്മാനം ലഭിക്കാനായി നിശ്ചിത തുക തങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറഞ്ഞിരുന്നു. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് പ്രോസസിങ്ങ് ചാർജ് നൽകിയാലെ സമ്മാനം ലഭിക്കുവെന്ന് സംഘം അറിയിച്ചു. ഇതേതുടർന്ന് വീണ്ടും തട്ടിപ്പ് സംഘത്തിെൻറ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. ടാക്സ് നൽകണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നാമതും തട്ടിപ്പ് സംഘം പണം കൈക്കലാക്കി.
ജൂൺ ആദ്യവാരം മുതലാണ് മൂന്ന് തവണയായി ഇവർ പണം നൽകിയത്. പിന്നീട് ഇതുസംബന്ധിച്ച് വിവരമൊന്നും ലഭിക്കാതായതോടെയാണ് തട്ടിപ്പാണെന്ന് ഇവർ മനസിലാക്കിയത്. അഞ്ചാലുംമൂട് പൊലീസിൽ യുവതി പരാതി നൽകി. എസ്.ഐ. മനാഫിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.