രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പോസ്റ്റിന് പിന്നാലെ സൈബര്‍ ആക്രമണം; ഹണി ഭാസ്കരന്‍റെ പരാതിയില്‍ കേസ്

​തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരനെതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ കേസെടുത്തു. സൈബര്‍ അധിക്ഷേപം നടത്തിയ ഒമ്പത് കോൺ​ഗ്രസ് അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പ്രചാരണം നടത്തൽ എന്നീ കുറ്റങ്ങൾക്കാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്.

സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതാായ ഹണി ഭാസ്കർ അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹണി ഭാസ്കരന്റെ പ്രതികരണം. ഏറ്റവും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും ഇതുകൊണ്ടെന്നും തന്നെ തകർക്കാനാവില്ലെന്നും ഹണി ഭാസ്കരൻ പറഞ്ഞു. തന്നോട് ചാറ്റ് ചെയ്തശേഷം ​അതേക്കുറിച്ച് രാഹുൽ മോശമായി സംസാരിച്ചുവെന്നാണ് ഹണിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് താൻ അറിഞ്ഞത്. അതിനാലാണ് ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്നും ഹണി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

താൻ യാത്രകൾ നടത്തിയതിന് ശേഷം അതേക്കുറിച്ച് അറിയാനെന്ന പേരിലാണ് രാഹുൽ മെസേജ് അയച്ചത്. അതിന് താൻ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇതേക്കുറിച്ച് ഇയാൾ വളരെ മോശമായാണ് പലരോടും സംസാരിച്ചത്. അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് തന്നെ ചിത്രീകരിച്ചതെന്നും ഹണി പറഞ്ഞിരുന്നു. രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുലിന്റെ ഇരയായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും കോൺഗ്രസ് പ്രവർത്തകർക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായെത്തുമെന്നും ഹണി പറഞ്ഞിരുന്നു. 

Tags:    
News Summary - Cyber ​​attack after post against rahul mamkootathil; Case filed on Honey Bhaskaran's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.