പമ്പയിൽ തള്ളിയ വസ്ത്രമാലിന്യമടക്കം ഉടൻ നീക്കണം; കർശന നിർദേശവുമായി ഹൈകോടതി

കൊച്ചി: ശബരിമലയിലെത്തിയ വിശ്വാസികൾ പമ്പ നദിയിൽ തള്ളിയ വസ്ത്രമാലിന്യമടക്കം ഉടൻ നീക്കം ചെയ്യണമെന്ന് ഹൈകോടതി. ദേവസ്വം ബോർഡിനാണ്​ ഇതിനുള്ള ചുമതല.

ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ആണ് നടപടി സ്വീകരിച്ചത്. പമ്പയിലാകെ തുണിമാലിന്യം അടിഞ്ഞു കിടക്കുകയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കോടതിയുടെ നടപടി.

ശുചിത്വ മിഷൻ ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്​, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് എന്നിവർ ദേവസ്വം ബോർഡുമായി ചേർന്ന് പമ്പയിൽ സംയുക്ത പരിശോധന നടത്തിയാണ്​ മാലിന്യനീക്ക നടപടികൾ സ്വീകരിക്കേണ്ടതെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - Remove all clothing and other waste dumped in Pampa immediately -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.