തിരുവനന്തപുരം: തലസ്ഥാനത്ത് മെർക്കൻറയിൽ സഹകരണ സംഘത്തിന് നേരെയുണ്ടായത് റാൻസംവെയർ ആക്രമണംതന്നെയെന്നും വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായതെന്നും സൈബർ പൊലീസ്. ഈ മാസം 23നാണ് സൈബർ ആക്രമണമുണ്ടായത്. കമ്പ്യൂട്ടറിലെ വിവരങ്ങളെല്ലാം തിരിച്ചെടുക്കാൻ കഴിയാത്തവിധം എൻക്രിപ്റ്റ് ചെയ്യപ്പെട്ടു.
‘ധർമ’യെന്ന റാൻസംവെയറാണിെതന്നും കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങളെല്ലാം ബാക്അപ് ചെയ്തതിനാൽ ബാങ്കിങ് രേഖകൾക്ക് കുഴപ്പമില്ലെന്ന് പൊലീസും സഹകരണ സംഘം ഭാരവാഹികളും അറിയിച്ചു. മുപ്പതിലേറെ കമ്പ്യൂട്ടറുകൾ ഇപ്പോഴും പ്രവർത്തനരഹിതമാണ്.
ഇനിയും ഇത്തരം ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും മുൻകരുതലുകളും ആൻറിവൈറസുകളും ഉപയോഗിക്കണമെന്നുമുള്ള നിർദേശമാണ് സൈബർ പൊലീസ് നൽകിയിട്ടുള്ളത്. ഇനിയും ഇത്തരത്തിെല ആക്രമണമുണ്ടാകാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.
സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യമാവശ്യപ്പെടുന്ന രീതിയാണ് റാൻസംവെയറുകളുടെ ആക്രമണരീതി. ജില്ല മെര്‍ക്കൻറയില്‍ സഹകരണ സംഘത്തിെൻറ കമ്പ്യൂട്ടറിലാണ് സൈബര്‍ ആക്രമണം നടന്നത്. ബാങ്കിലെ സെർവറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറിലാണ് റാൻസംവെയറുകൾ കടന്നുകയറിയത്. ഇൗ കമ്പ്യൂട്ടർ പ്രവർത്തനരഹിതമാക്കുകയും ഫയലുകൾ ബന്ദിയാക്കുകയുമായിരുന്നു. ഫയലുകള്‍ തുറക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന സന്ദേശവും ലഭിച്ചിട്ടുണ്ട്.
23ന് വൈകീേട്ടാടെയാണ് സൈബർ ആക്രമണം ശ്രദ്ധയിൽപെട്ടത്. പെെട്ടന്ന് കമ്പ്യൂട്ടർ ഒാഫായി. വീണ്ടും തുറന്നപ്പോഴാണ് കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും തിരിച്ചെടുക്കണമെങ്കില്‍ ബിറ്റ്കോയിന് നല്‍കണമെന്നുമുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഒരു ഇ-മെയിലിലേക്ക് മറുപടി അയക്കാനും നിർദേശമുണ്ടായിരുന്നു. സന്ദേശം കണ്ടയുടന്‍ സഹകരണ സംഘം അധികൃതര്‍ സൈബര്‍ പൊലീസിനെയും സൈബര്‍ഡോമിനെയും അറിയിച്ചു. പിന്നീട് ബാക്കപ് ഫയലുകള്‍ ഉപയോഗിച്ച് ബ്ലോക്കായ ഫയലുകള്‍ റീസ്റ്റോർ ചെയ്യുകയായിരുന്നു.
വിദേശരാഷ്ട്രങ്ങളിലെ കമ്പ്യൂട്ടർ ശൃംഖലകളെ തകർത്ത വാണാക്രൈ, റാൻസംവെയറുകൾ ഏതാനും മാസങ്ങൾക്കു മുമ്പാണ് സംസ്ഥാനത്തെ മൂന്ന് പഞ്ചായത്ത് ഒാഫിസുകളിലടക്കം കടന്നുകയറി ആശങ്കസൃഷ്ടിച്ചത്. മൈേക്രാസോഫ്റ്റിെൻറ പഴയ വേർഷനുകളിലാണ് റാൻസംവെയറുകൾ കടന്നുകയറിയത്. ൈവറസുകൾ നുഴഞ്ഞുകയറിയാൽ കമ്പ്യൂട്ടർ സ്തംഭിക്കുമെങ്കിലും ഡാറ്റ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.