തൃശൂർ: സർക്കാറിെൻറ ശമ്പളപിടിത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചതിെൻറ പേരിൽ സൈബർ ആക്രമണം നേരിടുന്നുവെ ന്ന് കെ.പി.എസ്.ടി.എ (കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഹിദ റഹ്മാൻ. പ്രതിഷേധത്തി െൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഈ ചിത്രങ്ങൾക്ക് കീഴിൽ വിമർശനങ്ങൾക്കുപരിയായ ആക്രമണമാണ് നടക്കുന്നത്. അശ്ലീല പരാമർശവുമുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സാലറി ചലഞ്ചിന് സംഘടന എതിരല്ല, ശമ്പളം വിട്ടുനൽകില്ലെന്നും പറഞ്ഞിട്ടില്ല. സർക്കാർ ഉത്തരവിലെ മാനദണ്ഡങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.
പക്ഷേ, അതിനെ തെറ്റായി വ്യാഖ്യാനിച്ച് അധ്യാപകർക്കെതിരെ തിരിയുകയായിരുന്നു. പ്രളയസമയത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കോവിഡ് കാലത്ത് സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണമടക്കമുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധത്തെ അശ്ലീല പരാമർശങ്ങേളാടെ അപമാനിക്കുകയായിരുന്നുവെന്നും ഷാഹിദ റഹ്മാൻ പറഞ്ഞു. വിഷയത്തിൽ വനിത കമീഷന് പരാതി നൽകുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.