സ്വർണം കടത്താൻ കൈക്കൂലി വാങ്ങിയ കസ്റ്റംസുകാർ പിടിയിൽ

നെ​ടു​മ്പാ​ശ്ശേ​രി: യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ കൈ​ക്കൂ​ലി വാ​ങ്ങി​യ ര​ണ്ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി.കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​വ​രു​ടെ പേ​രു​ക​ൾ ക​സ്റ്റം​സ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​രാ​ളു​ടെ പേ​ര് അ​നീ​ഷ് എ​ന്നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ കൊ​ണ്ടു​വ​ന്ന 250 ഗ്രാം ​സ്വ​ർ​ണം പു​റ​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​തി​ന് 1500 സൗ​ദി റി​യാ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

എ​ന്നാ​ൽ, ഇ​യാ​ളെ ക​സ്റ്റം​സ് പ്രി​വ​ന്റി​വ് വി​ഭാ​ഗം പി​ടി​കൂ​ടി. ഈ ​സ​മ​യ​ത്താ​ണ് കൈ​ക്കൂ​ലി ന​ൽ​കി​യ കാ​ര്യം യാ​ത്ര​ക്കാ​ര​ൻ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ്രി​വ​ന്‍റി​വ്​ വി​ഭാ​ഗം ക​സ്റ്റം​സ് ക​മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Customs officers arrested for taking bribe to smuggle gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.