ന്യൂഡൽഹി: ശ്രീജീവിെൻറ കസ്റ്റഡി മരണം സി.ബി.െഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉറപ്പ് നൽകി. എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും മന്ത്രിയെ കണ്ട് നടത്തിയ ചർച്ചയിലാണ് ഉറപ്പു ലഭിച്ചത്.
വിഷയത്തിെൻറ പ്രധാന്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേസിൽ സി.ബി.െഎ അന്വേഷണം നടത്താമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം സി.ബി.െഎ ഡയറക്ടർരെ കണ്ട് സംസാരിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായി കെ.സി വേണുഗോപാൽ പറഞ്ഞു.
സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാറിെൻറ ആവശ്യം ജീവനക്കാരില്ലെന്ന് പറഞ്ഞ് സി.ബി.െഎ തള്ളുകയായിരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വിഷയത്തിെൻറ പ്രധാന്യം മന്ത്രി മനസിലാക്കിയിട്ടുണ്ട്. ഇന്ന് തന്നെ സി.ബി.െഎ ഡയറക്ടറെ അടിയന്തരമായി സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതായും എം.പിമാർ അറിയിച്ചു.
അതേസമയം, രേഖാമൂലം ഉറപ്പു ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജീവിെൻറ മാതാവ് അറിയിച്ചു. അന്വേഷണ നടപടികൾ ആരംഭിച്ച ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് ശ്രീജീവിെൻറ സഹോദരൻ ശ്രീജിത്തും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.