Posted On
date_range Updated On
date_range ശ്രീജിത്തിെൻറ കസ്റ്റഡി മരണം: സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈകോടതിയിൽ
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസിലെ നാലാം പ്രതി എസ്.ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനക്ക് എത്തുന്നുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്. എന്നാല്‍ പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസുകാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.