നോട്ട് നിരോധം: ശബരിമലയില്‍ തിരക്ക് കുറഞ്ഞു, വരുമാനവും

ശബരിമല: വലിയ നോട്ടുകളുടെ നിരോധനം ശബരിമലയെയും കാര്യമായി ബാധിച്ചു. സാധാരണ നടതുറക്കുന്ന ദിവസങ്ങളില്‍ കാണുന്ന തിരക്ക് ഇത്തവണ അനുഭവപ്പെട്ടില്ല. ആദ്യ ദിവസത്തെ നടവരുമാനത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഒൗദ്യോഗിക കണക്കുകള്‍ ലഭിച്ചിട്ടില്ളെങ്കിലും കുറവുള്ളതായാണ് ദേവസ്വം ബോര്‍ഡും വിലയിരുത്തുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും ദേവസ്വം മന്ത്രിയും ഇക്കാര്യം സമ്മതിച്ചു. ഭണ്ഡാരത്തില്‍ 500ന്‍െറയും 1000ന്‍െറയും നോട്ടുകള്‍ വീഴുന്നില്ല. എല്ലാവരും ചില്ലറയാണ് നിക്ഷേപിക്കുന്നത്.

അപ്പം, അരവണ കൗണ്ടറുകളില്‍ കലക്ഷന്‍ കാര്യമായി കുറഞ്ഞു. ചില്ലറയില്ലാത്തതിനാല്‍ കൂടുതല്‍ വാങ്ങാന്‍ ഭക്തര്‍ തയാറാകുന്നില്ല. എന്നാല്‍, ചില്ലറ പ്രശ്നം പരിഹരിക്കാനായി കൗണ്ടറുകളില്‍ ഡബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നുണ്ട്. ഈ വിവരം പക്ഷേ ഭക്തര്‍ അറിഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. വരുമാനത്തില്‍ കാര്യമായ കുറവുണ്ടായെന്നാണ് കൗണ്ടറുകളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. പണപ്രശ്നം പരിഹരിക്കാനായി ധനലക്ഷ്മി ബാങ്ക് വിപല സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് എ.ടി.എം കൗണ്ടറുകളുണ്ട്. ഐഡി കാര്‍ഡുമായി എത്തുന്ന ഭക്തര്‍ക്ക് ബാങ്ക് ശാഖയില്‍നിന്ന് പണം മാറ്റിയെടുക്കാം.

എസ്.ബി.ടിയുടെ സന്നിധാനം ശാഖയില്‍ പ്രതിസന്ധി നേരിടാന്‍ പ്രത്യേക നിര്‍ദേശമൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല. ബുധനാഴ്ച സന്നിധാനത്തെയും പമ്പയിലെയും എ.ടി.എമ്മുകളില്‍ നിറച്ച 10 കോടി ഉച്ചയോടെ തീര്‍ന്നു. വ്യാഴാഴ്ച രാത്രിയിലെ ഇനി നിറക്കാനാവൂ.

 

Tags:    
News Summary - currency issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.