നോട്ട് പ്രതിസന്ധി: കേന്ദ്രം പരാജയപ്പെട്ടു -സുധീരന്‍

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ഫലമായുള്ള അരാജകത്വത്തിനും അരക്ഷിതാവസ്ഥക്കും പരിഹാരം ഉണ്ടാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. നോട്ട് അസാധുവാക്കി എട്ട് ദിവസം കഴിഞ്ഞിട്ടും ദുരിതം വര്‍ധിച്ചുവരുകയാണ്. ഇതിനെതിരെ 21ന് വൈകീട്ട് മൂന്നിന് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. മറ്റുജില്ലകളില്‍ ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് നടത്തും. അതിനുശേഷവും പരിഹാരം ഉണ്ടാകുന്നില്ളെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കും.

സംസ്ഥാന സര്‍ക്കാറുകളെയും സഹകരണസ്ഥാപനങ്ങളെയും വിശ്വാസത്തിലെടുത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ തയാറാകണം. റിസര്‍വ്ബാങ്കിന്‍െറ ലൈസന്‍സുള്ള ജില്ലസഹകരണ ബാങ്കുകളെ  മാറ്റിനിര്‍ത്തിയ നടപടിക്ക് ന്യായീകരണമില്ല. വന്‍കിടക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വ്യഗ്രത കാണിക്കുന്ന കേന്ദ്രം കര്‍ഷകരോട് ക്രൂരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കാര്‍ഷികവായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - currency issues vm sudeeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.