യൂറിന്‍ ബാഗുമായി രോഗിയും ബാങ്ക് ക്യൂവില്‍

കായംകുളം: നോട്ട് അസാധുവാക്കല്‍ നടപടി എഴുന്നേറ്റുനടക്കാന്‍ കഴിയാത്ത രോഗികളെയും വലച്ചു.  മൂത്രശേഖരണ സഞ്ചിയുമായി ബാങ്കിലത്തെിയ വൃദ്ധന്‍ ദുരിതക്കാഴ്ചയായി. ഭരണിക്കാവ് കോയിക്കല്‍ ചന്തയിലെ എസ്.ബി.ഐ ശാഖയിലാണ് ഇത്തരം അനുഭവമുണ്ടായത്. അര്‍ബുദബാധിതനായ പള്ളിക്കല്‍ പുതുപ്പുരക്കല്‍ വടക്കതില്‍ ജോര്‍ജാണ് (67) അവശത വകവെക്കാതെ ബാങ്കിലത്തെിയത്.

12 വര്‍ഷമായി രോഗബാധിതനായ ജോര്‍ജ് മൂത്രസംബന്ധമായ പ്രശ്നം കൂടിയുള്ളതിനാല്‍ മൂത്രശേഖരണസഞ്ചി അനിവാര്യമാണ്.
ഇതുകാരണം ആശുപത്രിയിലേക്കല്ലാതെ യാത്രപോകാറില്ല. എന്നാല്‍, അക്കൗണ്ടിലുള്ള പണം മാറാന്‍ ഉപഭോക്താവ് നേരിട്ടത്തെണമെന്ന നിബന്ധന വന്നതാണ് ജോര്‍ജ് വേദന സഹിച്ച് ബാങ്കിലത്തൊന്‍ കാരണം.

 

Tags:    
News Summary - currency denominations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.