എ.ടി.എമ്മിനോട് പിശകി... പിശകി...

തൃശൂര്‍: പുതിയ രണ്ടായിരത്തിന്‍െറ നോട്ട് ലോഡ് ചെയ്യാന്‍ പാകത്തില്‍ കുറേയധികം എ.ടി.എമ്മുകള്‍ ക്രമീകരിച്ചപ്പോള്‍ ചില്ലറക്കുവേണ്ടി പുതിയ ‘പോരാട്ടം’. എ.ടി.എമ്മില്‍ പരിശ്രമിച്ച് ഒടുവില്‍ ബാങ്കിലേക്കുതന്നെ നീളുന്നതാണ് ചില്ലറ നോട്ടിനുള്ള ഓട്ടം. 1,900 മുതല്‍ താഴോട്ടുള്ള തുകക്കാണ് ഇടപാടുകാര്‍ എ.ടി.എമ്മില്‍ ടൈപ് ചെയ്യുന്നത്. ഇതിന്‍െറ പ്രധാന ലക്ഷ്യം നൂറിന്‍െറ നോട്ടുതന്നെ. 1,900 കിട്ടിയില്ളെങ്കില്‍ അതിനെക്കാള്‍ കുറഞ്ഞ തുക ടൈപ് ചെയ്യും. അങ്ങനെ കുറച്ചുകുറച്ച് വരും.

അഞ്ഞൂറിന്‍െറ നോട്ട് പിന്‍വലിച്ചതോടെ നൂറോ അതില്‍ താഴെയോ വരുന്ന നോട്ടുകളാണ് പണം ലഭ്യമാകുന്ന ഏതാനും എ.ടി.എമ്മുകളില്‍ ഇതുവരെ ഉണ്ടായിരുന്നത്. നൂറും അമ്പതും കൂടാതെ, 20 രൂപയുടെ നോട്ടുപോലും ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. പുതിയ 2,000 നോട്ടാണ് ഇപ്പോള്‍ നിറക്കുന്നത്. ചെറിയ നോട്ടുകള്‍ക്കുള്ള ശ്രമം വിഫലമാകുന്നതോടെ ഇടപാടുകാര്‍ 2,000 ടൈപ് ചെയ്യുകയും ഒറ്റ നോട്ടുമായി അങ്കലാപ്പില്‍ പുറത്തിറങ്ങുകയും ചെയ്യുന്നു.

അടുത്ത നീക്കം വീണ്ടും, പഴയ നോട്ട് മാറ്റാനോ നിക്ഷേപിക്കാനോ ബാങ്കിലേക്കുതന്നെ കയറുകയാണ്. പ്രത്യേകിച്ച് എ.ടി.എമ്മിലൂടെ 2,000 ലഭ്യമായിത്തുടങ്ങിയപ്പോള്‍ ബാങ്കുകള്‍ നേരിടുന്ന പുതിയ പ്രതിസന്ധിയും ഇതാണെന്ന് തൃശൂരിലെ ഒരു പൊതുമേഖലാ ബാങ്കിലെ വനിതാ മാനേജര്‍ പറഞ്ഞു.

എ.ടി.എമ്മില്‍നിന്ന് കിട്ടിയ രണ്ടായിരത്തിന് ചില്ലറ ചോദിച്ച് വരുന്നവരുടെ ക്യൂ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങനെ ചില്ലറ കൊടുക്കാന്‍ സ്റ്റോക്കില്ളെന്നുമാത്രമല്ല, നോട്ട് മാറ്റുന്നവര്‍ക്കാണ് പകരം പണം കൊടുക്കുന്നതെന്നും ഇത് പലപ്പോഴും ചില്ലറ ചോദിച്ച് വരുന്നവരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

അഞ്ഞൂറിന്‍െറ നോട്ട് വരാതെ ഈ പ്രശ്നത്തിന് പരിഹാരമില്ല. അത് എന്ന് എത്തുമെന്ന് വ്യക്തവുമല്ല. തിരുവനന്തപുരത്ത് ആര്‍.ബി.ഐയില്‍ അഞ്ഞൂറിന്‍െറ പുതിയ നോട്ട് എത്തിയതായി പറയപ്പെടുന്നു.

 

Tags:    
News Summary - currency denominations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.