ഗ്രാമങ്ങളില്‍ തിരക്ക് കുറഞ്ഞില്ല; മഷിപുരട്ടിത്തുടങ്ങി

തിരുവനന്തപുരം: നഗരങ്ങളില്‍ തിരക്ക് അല്‍പം കുറഞ്ഞെങ്കിലും ഗ്രാമീണമേഖലകളില്‍ നോട്ട് പ്രതിസന്ധി തുടരുന്നു. മാറ്റിവാങ്ങാവുന്ന പണത്തിന് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത് ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചു.

ഗ്രാമങ്ങളിലെ എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തനരഹിതമാണ്. ബാങ്കുകളില്‍ മാറാനും പണം അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കാനും എത്തുന്നവരുടെ ഒഴുക്ക് കുറഞ്ഞില്ല. എ.ടി.എമ്മുകളില്‍ കനത്ത ക്യൂ അനുഭവപ്പെടുന്നു.

നോട്ട് മാറ്റിവാങ്ങുന്നവരുടെ കൈയില്‍ ബാങ്കുകള്‍ വ്യാഴാഴ്ചമുതല്‍ മഷിപുരട്ടി. മഷി എത്താത്ത സ്ഥലങ്ങളില്‍ വെള്ളിയാഴ്ച അത് ആരംഭിക്കും. പുരട്ടുന്ന മഷി കാലാവധി കഴിഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ കാലാവധി കഴിഞ്ഞതായി പല കുപ്പികളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

മഷിപുരട്ടല്‍ ആരംഭിച്ചതോടെ നോട്ട് മാറ്റിനല്‍കലിന് വേഗം കുറഞ്ഞിട്ടുണ്ട്. നഗരങ്ങളിലെ തിരക്ക് കുറഞ്ഞതും മഷിപുരട്ടല്‍ മൂലമാണെന്ന അവകാശവാദം ബാങ്കുകള്‍ക്കുണ്ട്. വെള്ളിയാഴ്ച മുതല്‍ മാറ്റിനല്‍കുന്ന തുക 2000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാറിന്‍െറയും റിസര്‍വ് ബാങ്കിന്‍െറയും നടപടി മൂലം സഹകരണമേഖല നിശ്ചലമാവുകയാണ്. സഹകരണമേഖലയെ സംരക്ഷിക്കാന്‍ ഇടതുപക്ഷവും യു.ഡി.എഫും സമരരംഗത്തിറങ്ങിയിട്ടുണ്ട്.

Tags:    
News Summary - currency denominations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.