സഹകരണ ബാങ്കുകളിൽ എൻഫോഴ്​സ്​​​മെൻറ്​ വിഭാഗത്തി​െൻറ പരിശോധന

തിരുവനന്തപുരം: ആറ് ജില്ല സഹകരണ ബാങ്കില്‍ സി.ബി.ഐ, എന്‍ഫോഴ്സ്മെന്‍റ് വിഭാഗങ്ങള്‍ പരിശോധന നടത്തി. കൊല്ലം, മലപ്പുറം ബാങ്കുകളില്‍ സി.ബി.ഐയും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ബാങ്കുകളില്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗവുമായാണ് പരിശോധന നടത്തിയത്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം നിലനില്‍ക്കവേയായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന ചില സ്ഥലങ്ങളില്‍ രാത്രി വൈകിയും നീണ്ടു. നവംബര്‍ 11 മുതല്‍ 14 വരെ പഴയനോട്ടുകളുടെ നിക്ഷേപം, ബാങ്കുകളിലെ മറ്റ് നിക്ഷേപങ്ങള്‍, ജില്ല ബാങ്കുകളിലേക്ക് വന്ന നിക്ഷേപം ഏതൊക്കെ പ്രാഥമിക ബാങ്കുകളില്‍നിന്ന് എന്നിവയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

കോഴിക്കോട ് ജില്ല സഹകരണബാങ്കില്‍ ബുധനാഴ്ച ഉച്ചക്കുശേഷം ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടു.
ബുധനാഴ്ച 11ഓടെയാണ് എറണാകുളം ഓഫിസില്‍ നിന്നുള്ള പത്തിലധികം വരുന്ന ഉദ്യോഗസ്ഥ സംഘം മലപ്പുറത്ത് പരിശോധനക്കത്തെിയത്.  വന്‍തുക നിക്ഷേപിച്ചവരുടെ അക്കൗണ്ട് വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.

എന്‍ഫോഴ്സ്മെന്‍റ് സംഘം അസാധാരണമായ നിക്ഷേപത്തെക്കുറിച്ച് കണ്ണൂര്‍ ജില്ല ബാങ്കില്‍ മണിക്കൂറുകളോളം പരിശോധന നടത്തി. ചില സര്‍വിസ് ബാങ്കുകളില്‍നിന്ന് അസാധാരണതോതില്‍ നിക്ഷേപം ഉണ്ടായതായി കണ്ടത്തെിയതിനാല്‍ പരിശോധനയുടെ വിശദാംശം പുറത്തുവിട്ടിട്ടില്ല.
കണ്ണൂര്‍ ജില്ല ബാങ്കില്‍ ബുധനാഴ്ച ഉച്ചക്ക് ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്. നാളെയും ചില പ്രാദേശിക ശാഖകളില്‍ പരിശോധന തുടരും. ചില സര്‍വിസ് ബാങ്കുകള്‍ പ്രതിമാസം നല്‍കുന്ന നിക്ഷേപത്തിന് വിരുദ്ധമായി കഴിഞ്ഞമാസം വരവ് കൂടുതല്‍ രേഖപ്പെടുത്തിയതായി കണ്ടത്തെി.

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.