കോ​ഴി​ക്കോ​ട്ട് കാ​യ​ക​ൽ​പ്പം ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ മൃ​ത​ദേ​ഹം കീ​റി​മു​റി​ക്കാ​തെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന വെ​ർ​ച്വ​ൽ ഓ​ട്ടോ​പ്സി സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ശേ​ഷം സീ​റ്റി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് പൂ​വ് ന​ൽ​കു​ന്ന ഷാ​ഫി പ​റ​മ്പി​ൽ എം.​പി. എം.​എ​ൽ.​എ​മാ​രാ​യ കെ. ​ജ​യ​ന്ത്, കെ. ​പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ സ​മീ​പം        - പി. ​അ​ഭി​ജി​ത്ത്

ആശുപത്രി നവീകരണത്തിന് സി.എസ്.ആര്‍ ഫണ്ടുകൾ -ആരോഗ്യമന്ത്രി

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും കെ​ട്ടി​ടം പ​ണി​യാ​നും മ​റ്റു സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ​ക്കും അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

ആ​രോ​ഗ്യ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​തി​സ​ന്ധി​ക​ളും നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ‘കാ​യ​ക​ല്‍പ്പം’ ജ​ന​സ​മ്പ​ര്‍ക്ക പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട്ട് നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് പ​ര​മാ​വ​ധി ഫ​ണ്ടു​ക​ള്‍ വി​നി​യോ​ഗി​ക്കും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഇ​തി​നെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​മാ​യി തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു. ധ​വ​ള പ​ത്ര​ത്തി​ലെ പ​ണം​കൊ​ണ്ട് എ​ന്തു​ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ആ​രോ​ഗ്യ​രം​ഗം ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മ​രു​ന്നു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​യി വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണു​ള്ള​ത്. കാ​രു​ണ്യ സു​ര​ക്ഷ പ​ദ്ധ​തി​യി​ലെ ക്ലെ​യി​മു​ക​ളി​ൽ ആ​ശു​പ​ത്രി​ക​ൾ​ക്ക് മാ​ത്രം 2017 കോ​ടി കൊ​ടു​ക്കാ​നു​ണ്ട്. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന് ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക 476 കോ​ടി​യാ​യി ഉ​യ​ർ​ന്നു.

നി​ല​വി​ലെ കി​ഫ്ബി പ​ദ്ധ​തി​ക​ൾ നി​ർ​ത്തു​ന്നി​ല്ലെ​ന്നും പു​തി​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫി​ൽ ആ​ലോ​ചി​ച്ച ശേ​ഷം ന​യ​പ​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വെ​ള്ള​യി​ല്‍ മീ​നൂ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കെ. ​ജ​യ​ന്ത് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.. ഷാഫി പറമ്പിൽ എം.പി, എം.എല്‍.എമാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റര്‍, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, സി.കെ. കാസിം, ഫൈസല്‍ ബാബു, ഫാത്തിമ തഹ്‌ലിയ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ സഫറി വെള്ളയില്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ഐ.എസ്.എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോ ഡയറക്ടര്‍ ഡോ. ഡോ. എം.പി. ബീന, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.പി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടർ എം.എസ്. മാധവിക്കുട്ടി സ്വാഗതം പറഞ്ഞു. 

Tags:    
News Summary - CSR Funds for Hospital Upgrades, Says Health Minister Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.