ഫലസ്തീനിലെ മനുഷ്യക്കുരുതി: സംസ്ഥാനത്ത് 2500 കേന്ദ്രങ്ങളിൽ എസ്.ഡി.പി.ഐ പ്രതിഷേധം

തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 2500 കേന്ദ്രങ്ങളിൽ എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു. ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ഞൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

അഭയാര്‍ഥികളെ പോലും നിഷ്‌കരുണം ബോംബിട്ടു കൊല്ലുന്ന യുദ്ധകുറ്റകൃത്യം ഇസ്രായേല്‍ നിര്‍ബാധം തുടരുകയാണ്. നിസ്സഹായരും നിരാലംബരുമായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഇസ്രായേലിന്റെ ക്രൂരതയ്ക്ക് വിധേയരാവുകയാണ്. എല്ലാ രാജ്യാന്തര മര്യാദകളും കാറ്റില്‍ പറത്തിയാണ് ഇസ്രായേല്‍ ഫലസ്തീനിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്നത്. സയണിസ്റ്റ് ഭീകരതയ്ക്കെതിരേ രാജ്യാന്തര സമൂഹം ശക്തമായി രംഗത്തുവരണമെന്നും പ്രതിഷേധ പരിപാടികളിൽ സംസാരിച്ച എസ്ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Cruelty in Palestine: SDPI protests in 2500 centers in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.