എടപ്പാൾ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂരിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. എടപ്പാൾ സ്വദേശിയായ വീട്ടമ്മയുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചങ്ങരംകുളം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രവീൺ റാണയുടെ സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൾട്ടൻസിയുമായി ബന്ധപ്പെട്ട് നിക്ഷേപകരിൽനിന്ന് ലാഭം വാഗ്ദാനം ചെയ്ത് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിലാണ് തൃശൂരിൽ റിമാൻഡിൽ കഴിഞ്ഞിരുന്നത്. ചങ്ങരംകുളം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.
കേസിലെ രണ്ടാം പ്രതി എടപ്പാൾ ശുകപുരം സ്വദേശി രാജീവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയുടെ അഞ്ചുലക്ഷം രൂപയാണ് രാജീവ് മുഖേന പ്രവീൺ റാണയുടെ ബിസിനസിൽ നിക്ഷേപിച്ചത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.