Posted On
date_range Updated On
date_range കൊയിലേരി പുഴയിൽ മുതലക്കുഞ്ഞുങ്ങൾ
മാനന്തവാടി: പുഴയിൽ കുളിക്കാനെത്തിയവർ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി. മാനന്തവാടി പുഴയുടെ ഭാഗമായ കൊയിലേരി വലിയ പാലത്തിന് സമീപമാണ് 10 മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
നാട്ടുകാർ ഇവയെ പിടികൂടി ചാക്കിലാക്കി വനംവകുപ്പിന് കൈമാറി. വിവരമറിഞ്ഞ് പനമരം പൊലീസും സ്ഥലെത്തത്തിയിരുന്നു. ചീങ്കണ്ണിക്കുഞ്ഞുങ്ങളാണെന്ന് നാട്ടുകാർ ആദ്യം സംശയിച്ചിരുന്നെങ്കിലും നെയ്യാർ ഡാം ഡി.എഫ്.ഒ ഡോ. പ്രസാദ് മുതലക്കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.