Posted On
date_range Updated On
date_range മുഹമ്മദ് മുഹ്സിൻ എം.എൽ.എക്കെതിരെ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനം
പാലക്കാട്: മുഹമ്മദ് മുഹ്സിൻ എം.എൽ.എക്കെതിരെ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനം. മുഹ്സിൻ പാർട്ടിയുടെ പ്രദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്നാണ് ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നത്.
കഴിഞ്ഞ ദിവസം ചേർന്ന പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലും മുഹ്സിനെതിരെ ഒരു വിഭാഗം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി പ്രദേശിക ഘടകങ്ങളുമായി സഹകരിക്കത്ത മുഹ്സിനെ പട്ടാമ്പിയിൽ സ്ഥാനാർഥി ആക്കരുതെന്നാണ് ആവശ്യം.
മുഹ്സിന് പകരം ജില്ല എക്സിക്യൂട്ടീവ് അംഗമായ ഒ.കെ. സെയ്തലവിയെ പരിഗണിക്കണമെന്നുമാണ് മണ്ഡലം കമ്മിറ്റിയിൽ പ്രബല വിഭാഗം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.