Posted On
date_range Updated On
date_range സി.പി.എം ഒറ്റപ്പാലം ഏരിയസമ്മേളനത്തിൽ ജില്ല നേതൃത്വത്തിനെതിരെ വിമര്‍ശനം
പാലക്കാട്: ഒറ്റപ്പാലം സി.പി.എം ഏരിയ സമ്മേളനത്തിൽ ജില്ല നേതൃത്വത്തിനെതിരെ വിമർശനം. ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികളുടെ വിമർശനം. പൊളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർഥിയാക്കിയതിനേയും പ്രതിനിധികൾ വിമർശിച്ചു.
ജില്ല കമ്മറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബമായത് എങ്ങനെ എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. യുവാക്കളെ സംഘടനയിലേക്ക് കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും ഗ്രൂപ്പ് ചർച്ചയിൽ ആക്ഷേപം ഉയര്‍ന്നു.
ഒറ്റപ്പാലത്ത് എട്ട് ലോക്കൽ സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചതിലും പ്രതിനിധികള്‍ അമർഷം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.