മെസ്സിയുടെ പേരിലെ തട്ടിപ്പ്: ഡി.ജി.പിയുടെ ശിപാർശ ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം ല​യ​​ണ​ൽ മെ​സ്സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ ഡി.​ജി.​പി​യു​ടെ ശി​പാ​ർ​ശ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ. എ.​ഡി.​ജി.​പി പി. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം ന​ട​ത്തി ​സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ സ​ഹി​ത​മാ​ണ്​ ഡി.​ജി.​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ സെ​ക്ര​ട്ട​റി​ക്ക്​ കൈ​മാ​റി​യ​ത്. ഇ​തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്.

മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ, സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്​ യു. ​ഷ​റ​ഫ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ശി​പാ​ർ​ശ​യാ​യ​തി​നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ഉ​ൾ​പ്പെ​ടെ വേ​ണ​മോ​യെ​ന്ന കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം നി​യ​മ​പ​രി​ശോ​ധ​ന വേ​ണം. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ച്ച്​ ശി​പാ​ർ​ശ​യ​ട​ക്ക​മാ​കും മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട്​ കൈ​മാ​റു​ക. ത​നി​ക്ക്​ ഡി.​ജി.​പി​യു​ടെ ശി​പാ​ർ​ശ​യ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചി​ല്ലെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ർ​ശ കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള തീ​രു​മാ​ന​മാ​കും മ​ന്ത്രി​യും സ​ർ​ക്കാ​റും കൈ​ക്കൊ​ള്ളു​ക.

Tags:    
News Summary - Home Department is examining the DGP's recommendation on messi scam report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.