സി.പി.ഐക്കെതിരെ വിമര്‍ശനം: മാധ്യമ വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ സി.പി.ഐക്കെതിരായി വിമര്‍ശനം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ വാര്‍ത്തക്ക് പിന്നില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചു എന്ന വിലയിരുത്തലാണ് സ്റ്റിയറിങ് കമ്മറ്റി യോഗം നടത്തിയത്. കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച എല്ലാ സീറ്റുകളിലും സി.പി.ഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ഉണ്ടായി. സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിങ് കമ്മറ്റി വിലയിരുത്തിയത്. ഇതിന് വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ റാന്നിയിലെ സി.പി.ഐയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് റാന്നിയിലെ ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. സി.പി.ഐ ഉള്‍പ്പടെയുള്ള എല്‍.ഡി.എഫ് ഘടകകക്ഷികളുടെ പ്രവര്‍ത്തത്തെ അഭിനന്ദിച്ചാണ് യോഗത്തില്‍ സ്ഥാനാർഥി എന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതെന്നും പ്രമോദ് വ്യക്തമാക്കി.

Tags:    
News Summary - Criticism against CPI: Jose K Mani says media news is fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.