യുവാവിൻെറ കൊലപാതകം: സുഹൃത്ത്​ അറസ്​റ്റിൽ

നിലമ്പൂർ: കരിമ്പ് ജ‍്യൂസ് വിൽപനക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്​റ്റിൽ. കൊല്ലപ്പെട്ട വടപുറം വട്ടപറമ്പന്‍ ഫൈസലി​​​െൻറ (39) സുഹൃത്ത്​ വടപുറം പുളിക്കൽ വീട് മുസ്തഫ എന്ന ബാബുവിനെയാണ്​ (40) നിലമ്പൂർ സി.ഐ കെ.എം. ദേവസ്യയും സംഘവും അറസ്​റ്റ്​ ചെയ്തത്. മുസ്​തഫ നടത്തിയ മോഷണത്തെ കുറിച്ച്​ അറിയുന്ന ഫൈസൽ ആ വിവരം പുറത്തുപറയുമെന്ന ഭീതിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

നിലമ്പൂരിൽ പൂട്ടിക്കിടക്കുന്ന വനം വകുപ്പി​​​െൻറ മരവ‍്യവസായ ശാലയിൽനിന്ന്​ സാധനസാമഗ്രികൾ മുസ്​തഫ പലപ്പോഴായി മോഷ്​ടിച്ചത്​ ഫൈസലിന് അറിയാമായിരുന്നു. ഇത്​ വനം വകുപ്പിനെ അറിയിക്കുമെന്ന് ഫൈസൽ ഇടക്കിടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ ചൊല്ലി പലപ്പോഴും കലഹവും ഉണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് കൊലപാതകം നടന്നത്. കരിമ്പ് കിട്ടാത്തതിനാൽ അന്ന്​ ഫൈസൽ കട തുറന്നിരുന്നില്ല. ഇരുവരുടെയും സുഹൃത്തുക്കളായ ഹൈദ്രുവും വിജയനും രാവിലെ ഫൈസലി‍​​െൻറ വടപുറ​െത്ത വീട്ടിലെത്തി മദ‍്യപിച്ചിരുന്നു. ഇതിനിടെ മുസ്​തഫയെ ഫൈസൽ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ‍്യപ്പെട്ടിരുന്നെങ്കിലും തിരക്കിലാണെന്ന് പറഞ്ഞ് മുസ്തഫ ക്ഷണം നിരസിച്ചു. മദ‍്യം കഴിഞ്ഞതിനാൽ മൂവരും നിലമ്പൂരിലെത്തി വീണ്ടും വാങ്ങിയ ശേഷം മരവ‍്യവസായ ശാലയുടെ പൂട്ടിക്കിടക്കുന്ന ഗെസ്​റ്റ്​ ഹൗസി​ലെത്തി. തുടർന്ന്​ മുസ്​തഫയെയും വിളിച്ചുവരുത്തി. കുറച്ചു സമയത്തിന്​ ശേഷം ഹൈദ്രുവും വിജയനും മടങ്ങിയെങ്കിലും ഫൈസലും മുസ്​തഫയും മദ‍്യസേവ തുടർന്നു. ഇതിനിടെ മോഷണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും മുസ്​തഫ കല്ലുകൊണ്ട്​ ഫൈസലി‍െന തലക്കടിച്ച് കൊല്ലുകയുമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫൈസൽ മരിച്ചെന്ന് ഉറപ്പായതോടെ പ്രതി സ്​ഥലത്ത്​ മുളകുപൊടി വിതറുകയും തലക്കടിക്കാൻ ഉപയോഗിച്ച കല്ല് പുഴയിലിടുകയും ചെയ്​തു. കല്ല്​ കൊണ്ടുപോയ വഴിയിലും മുളക്പൊടി വിതറി. 

ബുധനാഴ്​ചയാണ്​ മൃതദേഹം കണ്ടെത്തിയത്​. സംഭവവുമായി ബന്ധപ്പെട്ട് ഫൈസലി‍​​െൻറ സുഹൃത്തുക്കളും നാട്ടുകാരുമായ 14 പേരെ പൊലീസ് ചോദ‍്യം ചെയ്തിരുന്നു. ഇതിനിടെയാണ് മുസ്തഫ പിടിയിലായത്. തലക്കടിച്ച കല്ലും മറ്റും പൊലീസ് തെളിവെടുപ്പിൽ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. കൊലപാതകത്തിൽ മറ്റുള്ളവർക്ക് പങ്കില്ലെന്ന സൂചനയാണുള്ളതെന്നും കൂടുതൽ അന്വേഷണം ഉണ്ടാവുമെന്നും സി.ഐ പറഞ്ഞു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്ര​​​െൻറ മേൽനോട്ടത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. സി.ഐയെ കൂടാതെ എസ്.ഐ പ്രദീപ്, പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ അസൈനാർ, പൊലീസ് ഓഫിസർമാരായ സുനിൽ, മനോജ്, വിനോദ്, അനീഷ്, രാജേഷ്, ജയരാജ്, ജയരാജ്, മാത‍്യു, വിജേഷ്, റഹിയാനത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.