കാണാതായ ഓട്ടോഡ്രൈവറെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്തെി

വലിയതുറ: കാണാതായ ഓട്ടോഡ്രൈവറെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്തെി. വെട്ടുകാട് ബലവാന്‍ നഗര്‍ തൈവിളാകം ടി.സി 32/597ല്‍ രംഗന്‍നാടാര്‍-രാജം ദമ്പതികളുടെ മകനായ രതീഷിനെയാണ് (27) സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ രതീഷിന്‍െറ സുഹൃത്തുക്കളായ വണ്ടിത്തടം പാലപ്പൂര് സ്വദേശികളായ രാജു എന്ന കുട്ടപ്പന്‍, അന്യന്‍ ദിലീപ് എന്ന ദിലീപ്, രതീഷ് എന്നിവര്‍ പൊലീസ് പിടിയിലായി. ആഗസ്റ്റ് 29ന് രതീഷിനെയും ഇയാളുടെ ഓട്ടോയും കാണാനില്ളെന്ന് കാണിച്ച് മാതാവ് വലിയതുറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നില്ളെന്ന് കണ്ട മാതാവ് വീണ്ടും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. 

തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടത്തെിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രതീഷ് ഓടിച്ചിരുന്ന ഓട്ടോ തിരുവല്ലത്തെ വര്‍ക്ഷോപ്പില്‍ കിടക്കുന്നതായി അറിഞ്ഞതിനത്തെുടര്‍ന്ന് പൊലീസ് ഓട്ടോയും വര്‍ക്ഷോപ് ഉടമയെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.
 ഓട്ടോ പൊളിച്ച് വില്‍ക്കാന്‍ വര്‍ക്ഷോപ്പില്‍ എത്തിച്ചതാണെന്ന് മനസ്സിലായി. പിന്നീട്, എത്തിച്ചയാളെ പൊലീസ് രഹസ്യമായി കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് സംഭവം പുറത്തായത്. 

ഇതോടെ മറ്റ് രണ്ടുപേരെയും പൊലീസ്  കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു. അപ്പോഴാണ് രണ്ടുമാസം പിന്നിട്ട കൊലപാതകം പുറത്തായത്. രതീഷിന്‍െറ പരസ്ത്രീ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇവര്‍ രതീഷിനെ മണിക്കൂറോളം ക്രൂരമായി ഉപദ്രവിക്കുകയും മര്‍ദനത്തില്‍ രതീഷ് മരിക്കുകയും ചെയ്തു. പിന്നീട് പാലപ്പൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ കുഴിച്ചിടുകയും ചെയ്തു. പിടിയിലായ സംഘത്തിലെ രാജുവിനെ സംഭവസ്ഥലത്തത്തെിച്ച് മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലം കണ്ടത്തെി. 

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.