കുണ്ടറ: രണ്ടുമാസം മുമ്പ് വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് ഭാര്യ അറസ്റ്റിൽ. പേരയം പടപ്പക്കര എൻ.എസ് നഗറിൽ ആശാഭവനിൽ ഷാജി (36) മരിച്ച സംഭവത്തിൽ ഭാര്യ ആശയാണ്(30) അറസ്റ്റിലായത്.
ജനുവരി 26ന് രാവിലെയാണ് ഷാജിയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആശയും ഏക മകൻ ആഷിഷും ആണ് (മൂന്നര) വീട്ടിൽ ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ ഷാജി 25ന് രാത്രി വഴക്കുണ്ടാക്കി തൂങ്ങിമരിക്കാൻ ശ്രമിച്ചെന്നും താൻ കയർ അറുത്ത് കട്ടിലിൽ കിടത്തിയെന്നുമാണ് അന്ന് ആശ മൊഴി നൽകിയത്. ഷാജി ഉറങ്ങിയെന്നു കരുതി താനും കിടന്നുറങ്ങിയെന്നും രാവിലെ മരിച്ചനിലയിൽ കിടക്കുന്നത് കണ്ടെന്നുമായിരുന്നു മൊഴി. വഴക്കും തുടർസംഭവങ്ങളും രാത്രി പത്തിനാണ് നടന്നതെങ്കിലും ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുന്നത് 26ന് രാവിലെയാണ്. മൃതദേഹത്തിെൻറ ചെവിയിൽനിന്നും വായിൽനിന്നും രക്തം വമിച്ചിരുന്നു. ദേഹത്ത് ചെറിയ മുറിവുകളുമുണ്ടായിരുന്നു.ഇൻക്വസ്റ്റിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് ഷാജിയുടെ ബന്ധുക്കൾ അന്ന് പരാതിപ്പെട്ടിരുന്നെങ്കിലും തുടരന്വേഷണം നടത്തിയില്ല.
പിന്നീട് മാതാവ് ജോസഫീന കുണ്ടറ എസ്.ഐക്കും സി.ഐക്കും നൽകിയ പാരാതിയിലും നടപടിയുണ്ടായില്ല. കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് നൽകിയ പരാതി അവിടെയുണ്ടായിരുന്ന വനിതാ എസ്.ഐക്ക് കൈമാറിയെങ്കിലും സ്വീകരിക്കാതെ പരാതിക്കാരെ മടക്കി അയക്കുകയായിരുന്നു. നാന്തിരിക്കലിൽ 10 വയസ്സുകാരി പീഡനത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ പൊലീസ് വീഴ്ചകൾക്കെതിരെ ഉയർന്ന വിമർശനങ്ങളാണ് പഴയ കേസുകൾ പൊടിതട്ടിയെടുക്കാൻ പൊലീസിന് േപ്രരണ നൽകിയത്. ശനിയാഴ്ച ഉച്ചക്ക് കസ്റ്റഡിയിലായ ആശ കുറ്റം സമ്മതിച്ചതായി ചുമതലയുള്ള എഴുകോൺ സി.ഐ പറഞ്ഞു. ആശയോടൊപ്പം മാതാവിനെയും ഇവരുടെ ബന്ധുവായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.