കരിങ്കല്ലത്താണി: അരക്കുപറമ്പ് പള്ളിക്കുന്ന് ജി.എൽ.പി സ്‌കൂളിന് സമീപം യുവതി കുത്തേറ്റ് മരിച്ചു. ഭർത്താവിെൻറ കുത്തേറ്റാണ് മരണമെന്നാണ് സൂചന. നടകളത്തിൽ ശങ്കരെൻറ ഭാര്യ സുലോചനയാണ് (40) മരിച്ചത്.
വെള്ളിയാഴ്ച രാത്രി എേട്ടാടെയായിരുന്നു സംഭവം. കഴുത്തിനും വയറിനും കുത്തേറ്റ ഇവർ നൂറുമീറ്ററോളം ഓടി മെയിൻ റോഡിലെത്തി. നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രി മോർച്ചറിയിൽ. ശങ്കരനെ കണ്ടെത്തിയിട്ടില്ല. മക്കൾ: സുനിത, അഖിൽ, നിഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.