ക്രൈം നന്ദകുമാറിന് ജാമ്യം

കൊച്ചി: അശ്ലീല വിഡിയോ നിർമ്മിക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ ക്രൈം നന്ദകുമാറിന് ജാമ്യം. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്ലീല വീഡിയോ നിർമിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാർ അറസ്റ്റിലായത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

പട്ടികജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഐ.പി.സി 506, 509 ളും ചുമത്തിയിട്ടുണ്ട്‌. തന്നെ പല രൂപത്തില്‍ ക്രൈം നന്ദകുമാര്‍ പീഡിപ്പിച്ചതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ സമ്മര്‍ദം ചെലുത്തി എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. സമ്മര്‍ദവും ഭീഷണിയും തുടര്‍ന്നതോടെ ഇവർ അവിടത്തെ ജോലി രാജിവെച്ചിരുന്നു.

മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കഴിഞ്ഞ വർഷം ടി.പി. നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മ​ന്ത്രി​ക്കെ​തി​രെ അ​ശ്ലീ​ല​ ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി ഫേ​സ്ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി​യും പ്ര​ച​രി​പ്പി​ച്ചു​വെ​ന്നായിരുന്നു കേ​സ്. കഴിഞ്ഞ ന​വം​ബ​ര്‍ 27നാ​ണ് മ​ന്ത്രി​യെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന വി​ഡി​യോ യൂ​ട്യൂ​ബി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്ത​ത്. മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​സ​ജീ​വ​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ലായിരുന്നു അന്ന്​ കേസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Tags:    
News Summary - Crime nadakumar Got Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.