ചെറുതോണി (ഇടുക്കി): ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം 60കാരൻ ജീവെനാടുക്കി. കഞ്ഞിക്കുഴി മൈലപ്പുഴയിൽ താമസക്കാരനായ കൊല്ലംകുന്നേൽ ദാമോദരനാണ് 26 വർഷമായി ഭാര്യയായി കൂടെ താമസിപ്പിച്ചിരുന്ന സുമയെ (48) തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിെൻറ വരാന്തയിൽ തൂങ്ങി മരിച്ചത്. മൃതദേഹത്തിൽനിന്ന് മൂന്നുപേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. രാവിലെ പാലുമായി പോയവരാണ് ദാമോദരൻ വരാന്തയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഇവരറിയിച്ചതനുസരിച്ച് വാർഡ് മെംബർ കൂടിയായ സജീവൻ തേനിക്കാകുടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വാഹനത്തിെൻറ ആക്സിൽ ലിവർകൊണ്ട് തലക്കടിച്ചാണ് സുമയെ കൊലപ്പെടുത്തിയത്. തലയിൽ രണ്ടും കഴുത്തിന് ഒരടിയുമേറ്റ പാടുകളുണ്ട്. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശിയായ ദാമോദരെൻറ ഇളയ സഹോദരെൻറ ഭാര്യയാണ് സുമ. 26 വർഷം മുമ്പ് ഇരുവരും നാട്ടിൽനിന്ന് പോന്നശേഷം അടിമാലി- ഇരുമ്പുപാലത്തായിരുന്നു താമസം. ആറുവർഷം മുമ്പാണ് മൈലപ്പുഴയിലെത്തിയത്. ദാമോദരെൻറ ആദ്യ വിവാഹത്തിൽ മൂന്ന് മക്കളും സുമക്ക് രണ്ട് മക്കളുമുണ്ട്. എന്നാൽ, ദാമോദരൻ-സുമ ബന്ധത്തിൽ മക്കളില്ല. ദാമോദരന് കൂലിപ്പണിയായിരുന്നു. സുമ മെഴുകുതിരി കമ്പനിയിലും ഹോം നഴ്സായും ജോലി ചെയ്തുവരുകയായിരുന്നു. അടുത്തനാളിൽ ഇരുവർക്കുമിടയിൽ അസ്വാരസ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അയൽവാസിയുമായി സുമക്ക് ബന്ധമുണ്ടായിരുന്നതായി ദാമോദരൻ സംശയിച്ചിരുന്നു. കുടുംബശ്രീയിൽനിന്ന് വായ്പയെടുത്ത് സുമ, മൂന്നരലക്ഷം രൂപ അയൽവാസിക്ക് കൊടുത്തിരുന്നതായും ദാമോദരൻ സംശയിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് ആത്മഹത്യകുറിപ്പിലെ സൂചന.
കഴിഞ്ഞ ചൊവ്വാഴ്ച ദാമോദരനുമായി പിണങ്ങി സുമ വീടുവിട്ടിറങ്ങിയിരുന്നു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ദാമോദരൻ പൊലീസിൽ പരാതി നൽകി. സുമയുടെ ബാങ്ക് പാസ് ബുക്കുകളും തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളും ദാമോദരൻ വാങ്ങിെവച്ചിരിക്കുകയായിരുന്നു. ഹോം നഴ്സ് ജോലിക്ക് പോകുന്നതിന് തിരിച്ചറിയൽ കാർഡ് ആവശ്യമായതിനാൽ രേഖകൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് സുമ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച എത്തിയിരുന്നു. അപ്പോഴാണ് കാണാതായത് സംബന്ധിച്ച് കേസുള്ളത് സുമ അറിയുന്നത്. പൊലീസ് ദാമോദരനെ വിളിച്ചുവരുത്തി ഇരുവരെയും കട്ടപ്പന കോടതിയിൽ ഹാജരാക്കി. കോടതിയിൽെവച്ച് ഇരുവരും പിരിയാൻ തീരുമാനിച്ചു. സുമയുടെ രേഖകൾ നൽകാമെന്ന് ദാമോദരനും സമ്മതിച്ചു. രേഖകളും വസ്ത്രങ്ങളും എടുക്കുന്നതിനായി രാത്രി എട്ടോടെ മൈലപ്പുഴയിലുള്ള വീട്ടിൽ ഇരുവരും എത്തി. ഇതിനുശേഷമാണ് കൊലപാതകം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.