രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സംസ്ഥാന ബാലാവകാശ കമീഷനിൽ നിന്നടക്കം 10 പരാതികൾ ലഭിച്ചതിൽ അഞ്ച് പരാതികളിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അഞ്ച് പേരും മൂന്നാം കക്ഷികളാണ്. സ്ത്രീകളെ സമൂഹമാധ്യമങ്ങളിൽ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി തുടങ്ങിയ പരാതികളിൽ ഭാരതീയ ന്യായ സംഹിതയിലെ 78(2), 351, പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
അതേസമയം, ഇരയെക്കുറിച്ചുള്ള യാതൊരു വിവരവും പരാതിക്കാർക്ക് അറിയില്ല. അതുകൊണ്ടുതന്നെ എഫ്.ഐ.ആറിൽ ഇരയുടെ പ്രായം 18 മുതൽ 60 വയസ്സുവരെ എന്ന സൂചനയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇതുവരെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല.
പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇരയെ കണ്ടെത്താൻ ഇരയുമായി സംസാരിച്ചെന്ന് അവകാശപ്പെട്ട മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.