കഴക്കൂട്ടം: ബാലഭാസ്കറിെൻറ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് സംഘം അ പകടം പുനരാവിഷ്കരിച്ചു. ബാലഭാസ്കര്‍ ഉപയോഗിച്ച മോഡല്‍ ഇന്നോവ ഉപയോഗിച്ചാണ് അപ കടം സംഭവിച്ച പള്ളിപ്പുറത്തിന് സമീപം സംഭവം പുനഃസൃഷ്ടിച്ചത്. ബാലഭാസ്കറിനെ അപ ായപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ഇന്നോവ വെട്ടിത്തിരിഞ്ഞ് മര ത്തിലേക്ക് ഇടിച്ച് കയറിയെന്നതിലും അവർ സംശയം ഉന്നയിക്കുന്നു.
ഇൗ സാഹചര്യത്തിലാണ് അപകടത്തിെൻറ പുനരാവിഷ്കരണത്തിനും ക്രൈംബ്രാഞ്ച് തയാറായത്. മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, ടൊയോട്ട കമ്പനിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധർ എന്നിവരാണ് പരിശോധനക്കെത്തിയത്. 100 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പാഞ്ഞുവന്ന വെളുത്ത ഇന്നോവ കാര്‍ അപകടം നടന്ന മരത്തിന് മുന്നില്‍ സഡന്‍ ബ്രേക്കിട്ട് നിർത്തി.
ഇന്നോവ മരത്തില്‍ ഇടിച്ചാല്‍ ഉണ്ടാകാനിടയുള്ള ആഘാതമാണ് സംഘം പ്രധാനമായും വിലയിരുത്തിയത്.
അപകടം എങ്ങനെയുണ്ടായെന്നും ഏതു രീതിയിലാണ് മരത്തിലേക്ക് ഇടിച്ചുകയറിയതെന്നും റോഡിെൻറ വളവും ചരിവും അനുസരിച്ച് കാര്‍ മരത്തിലിടിച്ചാല്‍ എങ്ങയൊക്കെ സംഭവിക്കും എന്നിവ പരിശോധിച്ചു. പല രീതിയില്‍ വാഹനം ഓടിച്ചും വ്യത്യസ്ത സാധ്യതകൾ അവലോകനം ചെയ്തു. ഇന്നോവ കാര്‍ കമ്പനിയിലെ സാേങ്കതിക വിഭാഗം ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. സീറ്റ് ബെല്‍റ്റ് ഇടാത്തവരിലും സീറ്റ് ബെല്‍റ്റ് ഇട്ടവരിലും എയര്‍ ബാഗിെൻറ പ്രവര്‍ത്തനം എപ്രകാരമാവുമെന്ന് അവര്‍ വിശദീകരിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വേണുകുമാർ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണന്, എസ്.ഐ അനൂപ് എന്നിവർ നേതൃത്വം നൽകി.
മംഗലപുരം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന അപകടത്തില്‍പെട്ട കാര്‍ ഫോറന്‍സിക് അസി. ഡയറക്ടര്‍ ആര്. റാഹിലയുടെ നേതൃത്വത്തിൽ പരിശോധിച്ചു. വാഹനത്തിെൻറ സീറ്റ് ബെൽറ്റ്, സ്റ്റിയറിങ്, സീറ്റുകൾ, എയർബാഗ് എന്നിവയും വിദഗ്ധ സംഘം പരിശോധിച്ചു. ഇവ ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കും. പരിശോധന ഫലം വന്നതിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.