പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം സ്​തംഭിച്ചു

തിരുവനന്തപുരം: പാളത്തി​ലെ വിള്ളലിനെതുടർന്ന്​ ​തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം രണ്ട്​ മണിക്കൂറ ോളം സ്​തംഭിച്ചു. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിൽ രാവിലെ ഒമ്പതരയോടെ ​ട്രാക്​​മാനാണ്​ വിള്ളൽ കണ്ടെത ്തിയത്​. തുടർന്ന്​ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. മാവേലി, ഇൻറർസിറ്റി, ജയന്തി ജനത തുടങ്ങിയ ട്രെയിനുകൾ വിവിധ സ്​റ്റേഷനുകളിലും ഒൗട്ടറുകളിലുമായി പിടിച്ചിട്ടു. എൻജിനീയറിങ്​ വിഭാഗമെത്തി ഒന്നരമണിക്കൂറെടുത്താണ്​ വിള്ളൽ ത ാൽക്കാലികമായി പരിഹരിച്ചത്​. വിള്ളലുണ്ടായ ഭാഗം മുറിച്ചൊഴിവാക്കി പകരം ഭാഗം വെൽഡ്​ ചെയ്​ത്​ ചേർത്താണ്​ പാളം ഗതാഗതയോഗ്യമാക്കിയത്​.

തുടർന്ന്​ മ​ാവേലി എക്​സ്​പ്രസ്​ ആദ്യം കടത്തിവിട്ടു​. പിന്നാലെ ജയന്തിയും ഇൻറർസിറ്റിയും. 30 കിലോമീറ്റർ വേഗത്തിലാണ്​ ഇൗ ഭാഗത്ത്​ ട്രെയിനുകൾക്ക്​ അനുവദിച്ചിരിക്കുന്നത്​. ജോലികൾ അവശേഷിക്കുന്നതിനാൽ ട്രെയിനുകൾ അധികമില്ലാത്ത സമയം നോക്കി പൂർത്തിയാക്കാനാണ്​ എൻജിനീയറിങ്​ വിഭാഗത്തി​​​െൻറ തീരുമാനം. വലിയ വിള്ളലുകളുണ്ടാകുന്ന സ്​ഥലങ്ങളിൽ 15 കി​േലാമീറ്റർ വേഗത്തിലാണ്​ ആദ്യഘട്ടത്തിൽ അനുവദിക്കുക. 30 കിലോമീറ്റർ വേഗം ഇവിടെ അനുവദിച്ചതിനാൽ വിള്ളൽ അ​ത്ര ഗുരുതരമല്ലെന്നാണ്​ വിലയിരുത്തൽ.

ഉത്രാടമായതിനാൽ വലിയ ​തിരക്കാണ്​ ട്രെയിനുകളിലുണ്ടായിരുന്നത്​. രാവിലെ പത്തിന്​ മുമ്പ്​​ തമ്പാനൂരിലെത്താൻ ട്രെയിനിൽ കയറിയവരാണ്​ അക്ഷരാർഥത്തിൽ കുടുങ്ങിയത്​. മുന്നറിയിപ്പില്ലാതെ ട്രെയിൻ പിടിച്ചിട്ട​േതാടെ യാത്രക്കാർ​ ആശങ്കയിലായി. എന്താണ്​ സംഭവിച്ച​തെന്നോ ട്രെയിൻ എപ്പോൾ പുറ​പ്പെടു​െ​​മന്നോ ആർക്കും ധാരണയില്ലായിരുന്നു. മാവേലിയും ജയന്തിയും പിടിച്ചിട്ടതോടെ പിന്നാ​െലയുള്ള ട്രെയിനുകളും പലയിടങ്ങളിലായി നിർത്തിയിട്ടു.

​ബോഗിക്കുണ്ടായ തകരാറിനെതുടർന്ന്​ തിരുവനന്തപുരത്തേക്കുള്ള ജനശതാബ്​ദി എക്​സ്​പ്രസ്​ തിങ്കളാഴ്​ച രാത്രി എറണാകുളത്ത്​ പിടിച്ചിട്ടിരുന്നു. ഇതോടെ പിന്നാ​െലയുള്ള നേത്രാവതിയടക്കം ട്രെയിനുകൾ വഴിയിലായിരുന്നു. രാത്രി മുതലുള്ള താളം തെറ്റൽ തുടരുന്നതിനിടെയാണ്​ ഇരട്ടടിയായി പാളത്തിലെ വിള്ളലിനെതുടർന്നുള്ള വൈകലും അനിശ്ചിതാവസ്​ഥയു​ം. ഭക്ഷണം ​പോലും ലഭ്യമല്ലാത്ത സ്​ഥലങ്ങളിലാണ്​ ട്രെയിനുകൾ പലതും പിടിച്ചിട്ടത്​.

Tags:    
News Summary - cracks in the rail trivandrum-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.