സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സമ്മേളനം ജനറൽ സെക്രട്ടറി കെ.എൻ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ഫാഷിസത്തെക്കുറിച്ചുള്ള സി.പി.എം നിലപാട് അസംബന്ധം- കെ.എൻ. രാമചന്ദ്രൻ

എറണാകുളം: ബി.ജെ.പിയെ ഉപയോഗിച്ച് ആർ.എസ്.എസ് കെട്ടഴിച്ച് വിട്ട നവ ഫാഷിസമാണ് ഇന്ത്യ ഇന്ന് നേരിടുന്ന വലിയ വിപത്തെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി കെ.എൻ.രാമചന്ദ്രൻ. സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ പന്ത്രണ്ടാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് കെ.വി.പത്രോസ് നഗറിൽ നടന്ന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്‍റെ 23ാം പാർട്ടി കോൺഗ്രസ് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെ വെള്ളപൂശുകയാണ് ചെയ്യുന്നത്. ഇന്ത്യ നേരിടുന്ന ഗുരുതര വെല്ലുവിളിയെ കണ്ടില്ലെന്ന് നടിക്കുന്ന വാചക കസർത്തുകൾ അസംബന്ധമാണന്നും അദ്ദേഹം വിമർശിച്ചു.

സ്വാഗത സംഘം ചെയർമാൻ പി.എ.പ്രേംബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.സി.പി.ഐ പി.ബി അംഗം രാജാദാസ്, ആർ.എം.പി.ഐ ചെയർമാൻ ടി.എൽ.സന്തോഷ്, പി.പി.എഫ് കൺവീനർ എസ്. ബാബുജി, സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ പി.ബി മെമ്പർ പി.ജെ ജയിംസ്, ബൾക്കീസ് ബാനു, ഡോ.സാദാശിവൻ നായർ, ഡോ.ശാലിനി തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ എം.കെ.കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.

Tags:    
News Summary - CPM's stand on fascism is absurd: KN Ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.