തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തടയുന്ന സി.പി.എം പ്രവർത്തകർ

‘ഇ.ഡി നീക്കം കടന്നാക്രമണം’; രാഷ്ട്രീയമായി നേരിടാൻ സി.പി.എം

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ​ക്കും നേ​രെ​യു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്റ് (ഇ.​ഡി) ന​ട​പ​ടി, പാ​ർ​ട്ടി​ക്ക് നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​യി ക​ണ്ട് രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ സി.​പി.​എം. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. ബ്രാ​ഞ്ച് ത​ലം വ​രെ പാ​ർ​ട്ടി​യെ അ​ണി​നി​ര​ത്തി വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ആ​യു​ധ​മാ​ക്കു​ക​യെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ന​യ​ത്തി​ന്റെ ഭാ​ഗ​മാ​ണ് പി​ണ​റാ​യി​ക്കെ​തി​രാ​യ നീ​ക്ക​മെ​ന്ന്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

സി.​എം.​ആ​ർ.​എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് കേ​സും ഏ​ത് രൂ​പ​ത്തി​ൽ വേ​ണ​മെ​ങ്കി​ലും അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ത​ട​സ്സമി​ല്ല. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ്. ഈ ​ന​ട​പ​ടി​ക​ളി​ലൂ​ടെ പി​ണ​റാ​യി വി​ജ​യ​നെ​യോ പ്ര​സ്ഥാ​ന​ത്തെ​യോ ഇ​ട​തു​പ​ക്ഷ​ത്തെ​യോ ത​ക​ർ​ക്കാ​മെ​ന്ന വ്യാ​മോ​ഹം ബി.​ജെ.​പി​ക്ക് വേ​ണ്ട. രാ​ഷ്ട്രീ​യ​പ്രേ​ര​ണ​യോ​ടെ​യാ​ണ് നി​ര​ന്ത​ര​മാ​യ ഇ​ത്ത​രം നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് ഉ​ന്ന​ത കോ​ട​തി​ക​ളി​ൽ​പോ​ലും വെ​ളി​പ്പെ​ട്ട​താ​ണ്. വി​ജി​ല​ൻ​സ് കോ​ട​തി, ഹൈ​കോ​ട​തി, സു​പ്രീം​കോ​ട​തി എ​ന്നി​വ​യെ​ല്ലാം ഇ​ത് പ​റ​ഞ്ഞ​താ​ണെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ല്ലാ അ​ന്വേ​ഷ​ണ​ത്തി​ലും പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് വീ​ണ വി​ജ​യ​ൻ സ്വീ​ക​രി​ച്ച​തെ​ന്നും ഈ ​ഘ​ട്ട​ത്തി​ലാ​ണ് ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന് ഇ.​ഡി നീ​ക്ക​മെ​ന്നു​മാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത്. കെ​ട്ടി​ച്ച​മ​ച്ച കേ​സി​ൽ, മ​ക​ളാ​യി​പ്പോ​യി എ​ന്ന​ത് കൊ​ണ്ടാ​ണ് അ​ച്ഛ​നെ​തി​രെ നീ​ക്കം ന​ട​ക്കു​ന്ന​ത്. പാ​ർ​ട്ടി​യെ ത​ക​ർ​ക്ക​ണ​മെ​ങ്കി​ൽ പി​ണ​റാ​യിയെ ത​ക​ർ​ക്ക​ണ​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് ഇ​ത്ത​രം നീ​ക്കം. ഇ​ത് സി.​പി.​എ​മ്മി​നെ​തി​രെ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ നേ​തൃ​നി​ര​ക്ക് എ​തി​രെ കൂ​ടി​യാ​ണ്. വി​ഷ​യ​ത്തി​ൽ ഒ​രു ആ​ശ​ങ്ക​യും സി.​പി.​എ​മ്മി​നി​ല്ല. തെ​റ്റാ​യ ഒ​രു നി​ല​പാ​ടും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് സം​തൃ​പ്തി​യെ​ന്ന് പി​ണ​റാ​യി

‘‘ഈ ​പ​രി​ശോ​ധ​ന ചി​ല​ർ​ക്കെ​ല്ലാം വ​ലി​യ മ​ന​സം​തൃ​പ്തി ന​ൽ​കു​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്, പ്ര​ത്യേ​കി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യെ പോ​ലെ ഒ​രാ​ൾ​ക്ക്. എ​ന്തു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​ന്റെ വീ​ട് റെ​യ്ഡ് ചെ​യ്യു​ന്നി​ല്ല, അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല എ​ന്ന​താ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ച ചോ​ദ്യം. പ്ര​തി​പ​ക്ഷ​ത്തി​ന് എ​തി​രാ​യ ക​രു​തി​ക്കൂ​ട്ടി​യു​ള്ള ആ​ക്ര​മ​ണ ന​ട​പ​ടി​ക​ളാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത്. പ​ക്ഷേ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്കാ​ർ അ​ല്ലാ​ത്ത​വ​ർ​ക്ക് നേ​രെ ഇ.​ഡി​യു​ടെ ക​ട​ന്നു​ക​യ​റ്റം ന​ട​ന്നോ​ട്ടെ എ​ന്ന നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്’’

അപലപിച്ച് സ്റ്റാലിൻ

ചെ​ന്നൈ: പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ.​ഡി റെ​യ്ഡി​നെ അ​പ​ല​പി​ച്ച് ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. എ​ക്സ് പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​ക​ര​ണം. പി​ണ​റാ​യിയെ എ​ന്തു​കൊ​ണ്ടാ​ണ് ബി.​ജെ.​പി ല​ക്ഷ്യ​മി​ടാ​ത്ത​ത് എ​ന്ന് ആ​വ​ർ​ത്തി​ച്ച് ചോ​ദി​ച്ച ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റെ​യ്ഡ് - സ്റ്റാ​ലി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - CPM workers attack ED vehicle during protest amid raids at former Kerala CM’s residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.