Posted On
date_range Updated On
date_range സി.പി.എം ഭീഷണി; പൊലീസ് സംരക്ഷണം തേടി മുൻ എസ്.ഐയുടെ ഹരജി
കൊച്ചി: സി.പി.എം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടറിയോട് പൊലീസ് സംരക്ഷണം തേടി. കാസർകോട് സ്വദേശിയായ മുൻ എസ്.ഐ നൽകിയ ഹരജിയിൽ ഹൈകോടതിയാണ് വിശദീകരണം തേടിയത്. കാസർകോട് നീലേശ്വരം മടിെക്കെ സ്വദേശിയും ശ്രീനാരായണ ധര്‍മ പരിഷത്ത് സംഘടനാ പ്രവർത്തകനുമായ സി. ബാലകൃഷ്ണൻ സമര്‍പ്പിച്ച ഹരജിയിലാണ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് ഉത്തരവായത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കൃഷി േജാലികളുമായി കഴിയുന്ന താൻ ശ്രീനാരായണ ധര്‍മ പരിഷത്തിൽ സജീവമായതിൽ പ്രതിഷേധമുള്ള ചില സി.പി.എം പ്രവർത്തകർ 2010ല്‍ വീടാക്രമിച്ച് തന്നെയും വീട്ടുകാരെയും മർദിച്ചതായി ഹരജിയിൽ പറയുന്നു. പൊലീസിന് പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമര്‍ദ്ദം മൂലം വേണ്ട നടപടിയുണ്ടായില്ലന്നാണ് ഹരജിക്കാരന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.