തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ എ.എൻ ഷംസീറിനെ പിന്തുണച്ച് സി.പി.എം നേതൃത്വം. പരാമർശത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറയേണ്ടെന്നാണ് സി.പി.എം നിലപാട്. വിവാദങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് നീക്കം. ഇതിന്റെ ഗൂഢാലോചനയിൽ എൻ.എസ്.എസും വീണുപോയെന്ന് സംശയമുണ്ടെന്നും സി.പി.എം വ്യക്തമാക്കി. വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് പ്രതികരിച്ചേക്കും. ഉച്ചക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്.
വിശ്വാസ സംരക്ഷണത്തിൽ എൻ.എസ്.എസ് ഹൈന്ദവ സംഘടനകൾക്കൊപ്പമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഇന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ആർ.എസ്.എസുമായും ബി.ജെ.പിയുമായും എൻ.എസ്.എസ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.എൻ ഷംസീറിന്റെ പ്രസ്താവന വിശ്വാസികളുടെ ചങ്കിൽ തറക്കുന്നതാണ്. ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. സ്പീക്കര്‍ക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണ്.
മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കും. എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. താന്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷംസീർ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഷംസീർ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.