തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദന് പകരം മന്ത്രിയെ കണ്ടെത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ഉച്ചക്ക് ചേരും. എം.വി. ഗോവിന്ദൻ ഉടൻ മന്ത്രിസ്ഥാനം രാജിവെക്കും. എം.എൽ.എ സ്ഥാനം നിലനിർത്തും. ഗോവിന്ദന് പകരം മന്ത്രി കണ്ണൂരിൽനിന്നാകുമോ പുറത്തുനിന്നാകുമോ എന്നതിൽ അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. കണ്ണൂരിൽനിന്നാണ് മന്ത്രിയെങ്കിൽ തലശേരി എം.എൽ.എ എ.എൻ. ഷംസീറിനാണ് സാധ്യത. ഒരു മന്ത്രി ഒഴിയുന്ന ജില്ലയിൽനിന്നുള്ള എം.എൽ.എ തന്നെ പിൻഗാമിയെന്ന നടപടിക്രമം സി.പി.എമ്മിലില്ല.
പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ പകരം മന്ത്രിയായ എസ്. ശർമ കണ്ണൂരിൽനിന്നുള്ള എം.എൽ.എ ആയിരുന്നില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സജി ചെറിയാൻ രാജിവെച്ച ഒഴിവ് കൂടിയുണ്ടെങ്കിലും തൽക്കാലം കോടതി വിധിവരെ കാക്കാമെന്നാണ് നേതൃത്വത്തിന്റെ ധാരണ.
നിയമസഭ പിരിഞ്ഞതോടെ ലോകായുക്ത, സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ ഗവർണറുടെ കോർട്ടിലായി. ഇതിലും കാത്തിരുന്ന് കാണാമെന്ന നിലപാടാണ് പാർട്ടിക്കും സർക്കാറിനും. കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ കോടതി വിധി കൂടി വരട്ടെയെന്ന നിലപാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.