Posted On
date_range Updated On
date_range ജനം ആഗ്രഹിച്ചത് കെ.കെ. ശൈലജ മുഖ്യമന്ത്രിയാകാൻ; ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത വോട്ടുകൾ നഷ്ടമാക്കി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങൾ പൊലീസിനെ നിയന്ത്രിക്കുകയാണെന്നും സർക്കാരിനെ വികൃതമാക്കുന്ന നടപടികളാണ് പൊലീസിൽ നിന്നുണ്ടായതെന്നും വിമർശനമുണ്ടായി.
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും കെ.കെ. ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്തയാണ് പാർട്ടി വോട്ടുകൾ നഷ്ടമാക്കിയതെന്നും ഇടുക്കി, എറണാകുളം, തൃശൂർ കമ്മിറ്റികൾ വിമർശനമുന്നയിച്ചു.
കെ.കെ. ശൈലജയെ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ അഭിപ്രായമുയർന്നു. വിമർശനങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.