സി.പി.എം റാന്നി ഏരിയ സെക്രട്ടറി രാജിവെച്ചു; ചില നേതാക്കൾക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയതായി സൂചന

റാന്നി: സി.പി.എം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവെച്ചു. ചില നേതാക്കൾക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജിവെച്ചതെന്നാണ് സൂചന. ഇതേത്തുടർന്ന് ഏരിയ സെക്രട്ടറിയുടെ ചുമതല അഡ്വ. കെ.പി സുഭാഷ് കുമാറിന് നൽകി.

കഴിഞ്ഞ ദിവസമാണ് ശിവൻകുട്ടി പാർട്ടിയുടെ ജില്ല നേത്യത്വത്തിന് രാജിക്കത്ത് നൽകിയത്. ജില്ലയിലെ നേതാക്കൾക്കെതിരെ ശിവൻകുട്ടി ഇതിന് മുൻപും ജില്ലാനേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ, രാജിയല്ല പാർട്ടിയിൽ നിന്ന് അവധി എടുത്തതാണെന്നാണ് ശിവൻകുട്ടിയുടെ വിശദീകരണം.

അതേസമയം, ടി.എൻ. ശിവൻകുട്ടി ചില ആരോഗ്യ കാരണങ്ങളാൽ അവധിയെടുത്തതാണെന്നും തിരിച്ചുവരുമ്പോൾ ചുമതല കൈമാറുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. എന്നാൽ, റാന്നി ഏരിയ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത ശേഷം ശിവൻകുട്ടി ചില കാര്യങ്ങളിൽ സമ്മർദം നേരിട്ടിരുന്നുവെന്നും ഇത് നേതൃത്വത്തിനെ അറിയിച്ചിരുന്നുവെങ്കിലും പരിഹാരം ഉണ്ടാകാത്തതാണ് രാജിയിലേക്ക് വഴിവെച്ച​തെന്നും സൂചനയുണ്ട്.

Tags:    
News Summary - CPM Ranni area secretary resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.