തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ പ്രചാരണം ശക്തമാക്കാൻ സി.പി.എം. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രചാരണം ശക്തമാക്കണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഉണ്ടായിരുന്നു. ഏക സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി സി.പി.എം കാണുന്നത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവാദങ്ങളെയാണ്. പ്രചാരണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിക്കാണ് പാർട്ടി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കും.
എല്‍.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.സിവില്‍ കോഡുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.