കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും കെ.വി. തോമസിനും ക്ഷണം. 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. 'കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലുള്ള സെമിനാറിലേക്കാണ് കെ.വി. തോമസിന് ക്ഷണം.
സിൽവർ ലൈനിനെ അനുകൂലിച്ച് തരൂർ രംഗത്തുവന്നത് കോൺഗ്രസ് നേതൃത്വത്തെയടക്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞദിവസം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കത്തിനുമുമ്പ് തിരുവനന്തപുരത്തുനിന്ന് ഏഴര മണിക്കൂർ റോഡ് മാർഗം യാത്രചെയ്ത് പാണക്കാട്ടെ വീട്ടിലെത്താനായെന്ന ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായിരുന്നു.
സിൽവർ ലൈനിന്റെ ആവശ്യകതയാണ് തരൂർ, പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നും വാദമുണ്ടായി. ഈ സാഹചര്യത്തിലാണ് സി.പി.എം വേദിയിൽ തരൂർ എത്തുന്നത്. ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി കെ.വി. തോമസ് രംഗത്തുവന്നത് കോൺഗ്രസ് യുവനേതാക്കളടക്കം വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ സി.പി.എം വേദിയിലെ കെ.വി. തോമസിന്റെ സാന്നിധ്യവും ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.