തിരുവനന്തപുരം: വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരസ്യപ്രതികരണം വിലക്കി സി.പി.എം. ഇക്കാര്യത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന നിർദേശം സി.പി.എം നേതൃത്വം നൽകിയെന്നാണ് റിപ്പോർട്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ എന്നിവർക്കാണ് നിർദേശം നൽകിയത്.
തങ്ങൾ അറിയാതെയാണ് വിദേശ സർവകലാശാലക്ക് അനുമതി നൽകാനുള്ള ബജറ്റ് പ്രഖ്യാപനം ഉണ്ടായതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞിരുന്നു. കൗൺസിൽ അല്ല ആശയം മുന്നോട്ട് വെച്ചതെന്ന് വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കളും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം നടപടി. അതേസമയം, ബജറ്റ് ചർച്ചയിൽ ധനമന്ത്രിയിൽ നിന്നും കൂടുതൽ വിശദീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബജറ്റിലെ വിദേശസർവകലാശാല പ്രഖ്യാപനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നയം മാറ്റത്തിൽ കൂടിയാലോചന വേണമായിരുന്നു എന്നാണ് മന്ത്രിയുടെയും വകുപ്പിന്‍റെയും നിലപാട്. ബജറ്റ് പ്രഖ്യാപനം അന്തിമ തീരുമാനമല്ല എന്ന് ആവർത്തിച്ചു വിശദീകരിച്ച് വിദേശ സർവകലാശാലകളുടെ വരവ് എളുപ്പത്തിൽ ആവില്ല എന്ന സൂചനയും മന്ത്രി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.