സമ്പൂർണ ലോക്​ഡൗൺ വേണ്ടെന്ന്​​ സി.പി.എം

തിരുവനന്തപുരം: സംസ്ഥാനത്ത്​ സമ്പൂർണ ലോക്​ഡൗൺ ഗുണകരമാവില്ലെന്ന്​ സി.പി.എം സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തൽ. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട്​ പരിഗണിക്കണം. പ്രാദേശികമായ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും സി.പി.എം സംസ്ഥാന സെ​ക്രട്ടറിയേറ്റ്​ സർക്കാറിനോട്​ നിർദേശിച്ചു. 

നേരത്തെ സമ്പൂർണ ലോക്​ഡൗൺ വേണ്ടെന്ന്​ കോൺഗ്രസും ലീഗും നിലപാടെടുത്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ സി.പി.എമ്മും നിലപാട്​ അറിയിച്ചിരിക്കുന്നത്​. അതേസമയം, സംസ്ഥാനത്ത്​ ലോക്​ഡൗൺ ഏർപ്പെടുത്തണമെന്നാണ്​ ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്​. എന്നാൽ, സംസ്ഥാന സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച്​ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ ​ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്​. യോഗത്തിലെ വിവിധ കക്ഷികളുടെ അഭിപ്രായ പരിഗണിച്ച ശേഷം തിങ്കളാഴ്​ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. 

Tags:    
News Summary - CPM On lockdown-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.