തിരുവനന്തപുരം: സ്പ്രിൻക്ലറുമായുള്ള കരാർ സംബന്ധിച്ച വിഷയത്തിലെ ശരി തെറ്റുകൾ കോവിഡ് നിയന്ത്രിച്ച ശേഷം വിശദ മായി ചർച്ച ചെയ്യാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള.
അസാധാരണമായ സാഹചര്യത്തിലെ ടുത്ത അസാധാരണ നടപടിയാണ് സ്പ്രിൻക്ലർ ഇടപാടിൽ സർക്കാർ കൈക്കൊണ്ടത്. ഉത്തമ വിശ്വാസത്തിലാണ് ഈ നടപടികൾ സർക്ക ാർ നടപ്പാക്കിയത്. സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമ്പോൾ ശരി തെറ്റുകൾ ഉൾപ്പെടെ എല്ലാം പരിശോധിക്കാം. ഇനി ഇത്തരമൊരു സ്ഥിതിവിശേഷം വന്നാൽ ഏതെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്നും പരിശോധിക്കാം. സാധാരണ നിലയിലെ സ്വകാര്യത സംബന്ധിച്ചിട്ടുള്ള വിഷയവും അസാധാരണ നിലയിലെ സ്വകാര്യത സംബന്ധിച്ചിട്ടുള്ള വിഷയവും രണ്ടും രണ്ടാണെന്നും രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു.
ലോകത്താകമാനംപടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയെ ഫലപ്രദമായി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചുവെന്നും. ലോകത്താകമാനമുള്ള ജനത സംസ്ഥാന സർക്കാറിൻെറ നടപടികളെ ശ്ലാഘിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാറിൻെറ നടപടികളെ പിന്തുണക്കുകയാണ് വേണ്ടത്. അത്തരമൊരു നിലപാട് അവർ സ്വീകരിക്കുന്നില്ലെന്നും രാമചന്ദ്രൻ പിള്ള കുറ്റപ്പെടുത്തി.
അസാധാരണമായ പരിതസ്ഥിതിയെ നേരിടുന്നതിന് സർക്കാർ അതിവേഗത്തിൽ നടപടികളെടുത്തു, രോഗ ബാധിതരുടെ വിവരം ശേഖരിക്കാനും വിശകലനം ചെയ്യുവാനും നടപടികളെടുത്തു. അതിനായി അടിയന്തരമായി സർക്കാറിൻെറ ശ്രദ്ധയിലുണ്ടായിരുന്ന സ്ഥാപനത്തെ ഈ കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഏൽപിച്ചു. അത് ഉത്തമ വിശ്വാസത്തോടെ സർക്കാർ എടുത്ത ഒരു നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.