മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ പ്രചാരണ വാഹനം തടഞ്ഞു; പൊലീസിനെതിരെ സി.പി.എം

കോഴിക്കോട്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയുടെ അനൗൺസ്മെന്‍റ് വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നട പടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല കമ്മിറ്റി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഭരണഘടന സംരക്ഷണ റാലിയുടെ പ്രചാരണവ ാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായും മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതായുമാണ് സി.പി.എം ആരോപിക്കുന്നത്.

അനുമതിയോടെ അനൗൺസ്മെന്‍റ് നടത്തിയ വാഹനം എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഓഫിസറും മറ്റൊരു പൊലീസുകാരനും ചേർന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സി.പി.എം ജില്ല സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറയുന്നു.

പൊലീസുകാർ കടുത്ത നിയമലംഘനമാണ് നടത്തിയത്. സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഇവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്നാണ് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചിരിക്കുന്നത്.

സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

Full View

Tags:    
News Summary - cpm kozhikode press release to seek action against elathur police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.