സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് പ്ര​തി​യു​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ചത് പാർട്ടി അന്വേഷിക്കും -കോടിയേരി

കൊ​യി​ലാ​ണ്ടി (കോ​ഴി​ക്കോ​ട്): ജ​ന​ജാ​ഗ്ര​ത യാ​ത്ര​ക്കി​ടെ കൊ​ടു​വ​ള്ളി​യി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​യു​ടെ ആ​ഡം​ബ​ര കാ​റി​ൽ സ​ഞ്ച​രി​ക്കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് ജാ​ഥാ ലീ​ഡ​ർ​കൂ​ടി​യാ​യ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കൊ​യി​ലാ​ണ്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​യാ​യ കാ​രാ​ട്ട് ഫൈ​സ​ലി​​െൻറ ആ​ഡം​ബ​ര കാ​റി​ൽ കോ​ടി​യേ​രി​യെ ആ​ന​യി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്.

കാ​ർ ആ​രു​ടേ​തെ​ന്ന് ആ ​സ​മ​യം അ​റി​യു​ക​യോ അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. പ്രാ​ദേ​ശി​ക പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ് കാ​ർ ഒ​രു​ക്കി​യ​ത്. ഹ​വാ​ല​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ മ​ന്ത്രി​മാ​രും ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രു​മൊ​ക്കെ ആ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് മു​സ്​​ലിം ലീ​ഗെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​യ​ൽ കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ച് ആ​രാ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് സ്വാ​ഭാ​വി​ക നീ​തി ല​ഭി​ക്കു​മെ​ന്നും ധൃ​തി​പ്പെ​ട്ടു തീ​രു​മാ​ന​മെ​ടു​ക്കി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Tags:    
News Summary - CPM investigate Criminal Case Accused Car Journey says kodiyeri -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.