കാലടി: സംസ്കൃത സർവകലാശാലയിലെ നിയമനങ്ങളിൽ സി.പി.എം ഇടപെടൽ വ്യക്തമാക്കുന്ന പാർട്ടി ഏരിയ സെക്രട്ടറിയുടെ കത്ത് പുറത്ത്. മലയാളം അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ നിയമനത്തിന് സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം പറവൂർ ഏരിയ സെക്രട്ടറിയാണ് ജില്ല സെക്രട്ടറിക്ക് കത്ത് നൽകിയത്.
സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷിെൻറ ഭാര്യയുടെ നിയമനം സംബന്ധിച്ച വിവാദം നിലനിൽക്കെയാണ് മറ്റൊരു നിയമനം കൂടി ചർച്ചയാകുന്നത്. 'കത്തുമായി വരുന്ന ഡോ. സംഗീത തിരുവൾ പറവൂരിലെ പാർട്ടി സഹയാത്രികയാണ്.
കാലടി സംസ്കൃത സർവകലാശാലയിൽ മലയാളം അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ധീവര കമ്യൂണിറ്റി റിസർവേഷനിൽ ഇൻറർവ്യൂവിന് വിളിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്തുകൊടുക്കണമെന്ന് അഭ്യർഥിക്കുന്നു' എന്നാണ് പറവൂർ ഏരിയ സെക്രട്ടറി ടി.ആർ ബോസ് എഴുതിയ കത്തിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച ഡോ. സംഗീത മലയാളം വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചു. അതേസമയം, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഡോ. സംഗീതക്ക് നിയമനം നൽകിയതെന്നാണ് സർവകലാശാല വിശദീകരണം.
മാസങ്ങൾക്ക് മുമ്പ് ലാസ്റ്റ് േഗ്രഡ് തസ്തികകളിലേക്ക് ജില്ല കമ്മിറ്റി ഇടപെട്ട് ചില നിയമനം നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. തിങ്കളാഴ്ചയും അനധികൃത നിയമനങ്ങൾക്കെതിരെ സർവകലാശാല ആസ്ഥാനത്ത് യുവജനസംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.