പാലക്കാട്: പാനൂരില്‍ ബോംബ് നിര്‍മിച്ചവര്‍ മുമ്പ് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചവരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇവര്‍ക്കെതിരായ കേസ് ഇപ്പോഴുമുണ്ട്. സി.പി.എമ്മിന് ബോംബുണ്ടാക്കേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാനൂർ സംഭവത്തിലുൾപ്പെട്ടവർക്ക് വടകരയിലെ സ്ഥാനാർഥിയുമായി ഒരു ബന്ധവുമില്ല. ഷാഫി പറമ്പിൽ വോട്ട് കിട്ടാൻ വേണ്ടി പലതും പടച്ചുവിടുകയാണ്.
രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ഒരു അക്രമവും പാടില്ലെന്നുതന്നെയാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.